ഗ്രാന്റ് അനുവദിക്കൽ; ജെ.എൻ.യു. വി.സി. യു.ജി.സി. ചെയർമാനെ കണ്ടു


ന്യൂഡൽഹി: സർവകലാശാലയ്ക്കുള്ള ഗ്രാന്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജവാഹർലാൽ നെഹ്രു സർവകലാശാലാ വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ് യു.ജി.സി. ചെയർമാൻ എം. ജഗദീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.

അധ്യാപകരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കൽ, സി.എ.എസ്. (കരിയർ അഡ്വാൻസ്‌മെന്റ് സ്കീം) അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധിനീട്ടൽ, ഫെലോഷിപ്പ് ഗ്രാന്റുകളുടെ കാലാവധി വർധിപ്പിക്കൽ, ഗവേഷക അധ്യാപകർക്കുള്ള പ്രത്യേക ആനുകൂല്യപദ്ധതിയുമായി ബന്ധപ്പെട്ട സ്കീമുകൾ, പെൻഷൻ അനുവദിക്കൽ തുടങ്ങിയവയും ചർച്ചചെയ്തു. സർവകലാശാലയുമായി ബന്ധപ്പെട്ട് തീർപ്പുകൽപ്പിക്കാത്ത എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് പരിശോധിച്ച് പരിഹാരം കാണുമെന്ന് യു.ജി.സി. ചെയർമാൻ ഉറപ്പുനൽകിയതായി സർവകലാശാല അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..