പോപ്പുലർ ഫ്രണ്ട് കൊപ്പാൾ ജില്ലാപ്രസിഡന്റ് അറസ്റ്റിൽ


ബെംഗളൂരു: ബെംഗളൂരുവിലെ കെ.ജി.ഹള്ളിയിൽ 2020-ലെ കലാപവുമായി ബന്ധപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കൊപ്പാൾ ജില്ലാപ്രസിഡന്റ് അബ്ദുൾ ഫയസിനെ പോലീസ് അറസ്റ്റുചെയ്തു. കൊപ്പാളിലെ ഗംഗാവതിയിലുള്ള വീട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് ഫയസിനെ അറസ്റ്റുചെയ്തത്.

2020 ഓഗസ്റ്റ് 11-ന് കെ.ജി.ഹള്ളിയിൽ നടന്ന സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. പുലികേശിനഗറിലെ കോൺഗ്രസ് എം.എൽ.എ. ആർ. അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ ബന്ധു സാമൂഹികമാധ്യമത്തിൽ വിദ്വേഷപോസ്റ്റിട്ടതാണ് കലാപത്തിനിടയാക്കിയത്. കെ.ജി.ഹള്ളി പോലീസ് സ്റ്റേഷനും അക്രമിക്കപ്പെട്ടിരുന്നു. പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..