ബിപ്ലബ് കുമാർ ദേബ് രാജ്യസഭയിലേക്ക്


അഗർത്തല: ത്രിപുര മുൻമുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജ്യസഭയിലേക്ക്. വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർഥി ഭാനുലാൽ സാഹയെയാണ് തോൽപ്പിച്ചത്.

ബിപ്ലബ് കുമാറിന് 43 വോട്ടും മുൻ ധനമന്ത്രി ഭാനുലാൽ സാഹയ്ക്ക് 15 വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസിന്റെ ഏക എം.എൽ.എ. സുദീപ് റോയ് ബർമൻ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. നിയമസഭയിലേക്ക് മത്സരിക്കാൻ മുഖ്യമന്ത്രി മണിക് സാഹ രാജിവെച്ച ഒഴിവിലേക്കാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..