പള്ളിയും മദ്രസയും സന്ദർശിച്ച് ഭാഗവത്


ന്യൂഡൽഹി: മുസ്‌ലിം പള്ളിയിലും മദ്രസയിലും സന്ദർശനം നടത്തി ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. സെൻട്രൽ ഡൽഹിയിലെ കസ്തൂർബാഗാന്ധി റോഡിലുള്ള പള്ളിയിലും നോർത്ത് ഡൽഹിയിലെ ആസാദ്പുരിലുള്ള മദ്രസയിലുമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഭാഗവത് ആദ്യമായാണ് ഒരു മദ്രസ സന്ദർശിക്കുന്നതെന്ന് ഒപ്പമുണ്ടായിരുന്ന ആർ.എസ്.എസ്. വൃത്തങ്ങൾ പറഞ്ഞു.

മതപഠനകേന്ദ്രത്തിലെ കുട്ടികളുമായി ഭാഗവത് സംവദിച്ചു. ആരാധനാരീതികൾ വ്യത്യസ്തമാണെങ്കിലും എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ആർ.എസ്.എസ്. നേതാക്കൾ പറഞ്ഞു. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ മേധാവി ഉമർ അഹമ്മദ് ഇല്യാസിയുമായി മദ്രസയിൽ ഭാഗവത് കൂടിക്കാഴ്ച നടത്തി. ഇതിനിടെ ഇല്യാസി മോഹൻ ഭാഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചു. എന്നാൽ, ഉടൻ ഇടപെട്ട ഭാഗവത് അതു തിരുത്തി, രാജ്യത്തിന് ഒരു രാഷ്ട്രപിതാവേയുള്ളൂവെന്നും എല്ലാവരും രാജ്യത്തിന്റെ സന്താനങ്ങളാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ഒട്ടേറെ വിഷയങ്ങൾ ചർച്ചചെയ്തതായി ഇല്യാസി പിന്നീട് പറഞ്ഞു.

ഭാഗവതിന്റെ സന്ദർശനത്തോടെ നാമെല്ലാം ഇന്ത്യയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണമെന്ന സന്ദേശമാണ് ഉയരേണ്ടത്. രാജ്യമാണ് ഒന്നാമത്. നമ്മുടെ ഡി.എൻ.എ. ഒന്നാണ്. നമ്മുടെ മതവും ആരാധനാരീതികളുമാണ് വ്യത്യസ്തമെന്നും ഇല്യാസി പറഞ്ഞു.

bbഭാഗവതിനെ കണ്ടത് പ്രമാണികൾ -ഒവൈസി

bbമോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയ മുസ്‍ലിം നേതാക്കൾ പ്രമാണിവർഗക്കാരാണെന്ന് മജ്‍ലിസ് പാർട്ടിനേതാവ് അസദുദ്ദീൻ ഒവൈസി കുറ്റപ്പെടുത്തി. യാഥാർഥ്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് ഈ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..