റിമാൻഡിലുള്ള ചിത്രദുർഗ മഠാധിപതി ആശുപത്രിയിൽ


ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ചിത്രദുർഗ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗശരണരുവിനെ ചികിത്സയ്ക്കായി ശിവമോഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ചിത്രദുർഗ ജില്ലാജയിലിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.

ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ ആവശ്യപ്പെട്ടതിനെത്തുടർന്ന് ചിത്രദുർഗ സെഷൻസ് കോടതിയാണ് ചികിത്സയ്ക്ക് ഉത്തരവിട്ടത്. ഒരു സംഘം ഡോക്ടർമാർ ശിവമൂർത്തിയെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഡോ. വി. വിരുപാക്ഷ അറിയിച്ചു. ആരോഗ്യനില സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ടുനൽകും. മഠത്തിലെ ഹോസ്റ്റലിൽ താമസിച്ചുപഠിച്ചിരുന്ന രണ്ട് ഹൈസ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ശിവമൂർത്തിയുടെ പേരിലുള്ള കേസ്. സെപ്റ്റംബർ ഒന്നിനാണ് അറസ്റ്റുചെയ്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..