പ്രതിപക്ഷ ഐക്യം: ലാലുവും നിതീഷും സോണിയയെ കാണും


പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ നേരിടാൻ പ്രതിപക്ഷ ഐക്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആർ.ജെ.ഡി. പ്രസിഡന്റ് ലാലു പ്രസാദ് യാദവും ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാറും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ മൂടിവെക്കാൻ മതസൗഹാർദം തകർക്കാനാണ് ബി.ജെ.പി.യുടെ നീക്കമെന്ന് ലാലുപ്രസാദ് കുറ്റപ്പെടുത്തി. ഡൽഹിയിലായിരിക്കും സോണിയയുമായുള്ള കൂടിക്കാഴ്ച. പദയാത്രയ്ക്കുശേഷം രാഹുൽ ഗാന്ധിയെയും കാണും. പ്രതിപക്ഷശക്തികൾ ഒരുമിക്കുന്നതിലൂടെ വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ അധികാരത്തിൽനിന്ന്‌ ഇറക്കാനാവുമെന്നും പാർട്ടി സംസ്ഥാന കൗൺസിൽ യോഗത്തിൽ ലാലുപ്രസാദ് യാദവ് പറഞ്ഞു.

സെപ്റ്റംബർ 23, 24 തീയതികളിൽ ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടുറാലികളിൽ പങ്കെടുക്കുന്നുണ്ട്. മുസ്‌ലിങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ സമാധാനം തകർക്കാൻ ശ്രമമുണ്ടായേക്കാമെന്നും ജനം കരുതിയിരിക്കണമെന്നും ലാലു മുന്നറിയിപ്പുനൽകി. അമിത്ഷായുടെ സന്ദർശനത്തിനുശേഷം മേഖലയിൽ പ്രതിപക്ഷസഖ്യവും മൂന്നുറാലികൾ നടത്താൻ പദ്ധതിയിടുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..