കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനം: താത്‌കാലിക കലണ്ടർ പുറത്തിറക്കി


ന്യൂഡൽഹി: ദേശീയ ബിരുദ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള താത്‌കാലിക കലണ്ടർ യു.ജി.സി. പുറത്തിറക്കി. ഡൽഹി സർവകലാശാലയിൽ ആദ്യഘട്ട പ്രവേശനനടപടികൾ ഒക്ടോബർ പത്തിനു പൂർത്തിയാകും. അന്നുതന്നെ മെറിറ്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും.

ജാമിയ മിലിയ സർവകലാശാലയിൽ പ്രവേശനനടപടികൾ സെപ്റ്റംബർ 29-നും ക്ലാസുകൾ ഒക്ടോബർ മൂന്നിനും ആരംഭിക്കും. പോണ്ടിച്ചേരി സർവകലാശാലയിൽ പ്രവേശന നടപടികൾ ഒക്ടോബർ 14-ന് പൂർത്തിയായി 17-ന് ക്ലാസുകൾ തുടങ്ങും. അലഹാബാദ് സർവകലാശാലയിലേക്കുള്ള രജസ്‌ട്രേഷൻ സെപ്റ്റംബർ 25-ന് ആരംഭിച്ച്, നവംബർ നാലിന് അവസാനിക്കും. ക്ലാസുകൾ നവംബർ 10-ന് തുടങ്ങും. കേന്ദ്ര സംസ്കൃത സർവകലാശാലയിൽ പ്രവേശനനടപടികൾ ഒക്ടോബർ 20-ഓടെ അവസാനിച്ച് നവംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ബനാറസ് ഹിന്ദു സർവകലാശാലയിൽ ഒക്ടോബർ 22-ന് ക്ലാസുകൾ തുടങ്ങും. ജവാഹർലാൽ നെഹ്രു സർവകലാശാല, കേന്ദ്ര കേരള സർവകലാശാല എന്നിവ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. വിശദവിവരങ്ങൾക്ക്: www. ugc.ac.in

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..