ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കൾ -മോഹൻ ഭാഗവത്


മോഹൻ ഭാഗവത് | Photo: PTI

ഷില്ലോങ്: ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ജന്മംകൊണ്ട് ഹിന്ദുക്കളാണെന്ന് ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദുമതം ഒരു മതമല്ലെന്നും ജീവിതരീതിയാണെന്നും ആർ.എസ്.എസിന്റെ തത്ത്വശാസ്ത്രം വിശദീകരിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. മേഘാലയയിലെ ഷില്ലോങ്ങിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഭാഗവത്.

“എല്ലാ ഇന്ത്യക്കാരും ഹിന്ദുസ്ഥാൻകാരായതിനാൽ ഹിന്ദുക്കളാണ്. ഹിമാലയത്തിനു തെക്കും ഇന്ത്യൻ മഹാസമുദ്രത്തിനു വടക്കുമായി സിന്ധുനദിയുടെ തീരത്തുള്ള പ്രദേശമാണ് ഹിന്ദുസ്ഥാൻ. ഈ പ്രദേശത്തു വസിക്കുന്നവരെല്ലാം പരമ്പരാഗതമായി ഹിന്ദുക്കളാണ്. ഈ പ്രദേശത്തെയാണ് ഭാരതമെന്നും വിളിക്കുന്നത്. മുഗളർ ഇസ്‌ലാം വിശ്വാസവും ബ്രിട്ടീഷുകാർ ക്രിസ്തുമതവും പ്രചരിപ്പിക്കുന്നതിനുമുമ്പേ ഹിന്ദുക്കൾ ഇവിടെയുണ്ടായിരുന്നു” -ഭാഗവത് പറഞ്ഞു.ഭാരതമാതാവിന്റെ മക്കളും ഇന്ത്യൻ പൂർവികരുടെ പിൻമുറക്കാരും ഇന്ത്യൻസംസ്കാരത്തിനനുസരിച്ചു ജീവിക്കുന്നവരുമെല്ലാം ഹിന്ദു എന്ന പദത്തിനുകീഴിൽ വരും. ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുവായതിനാൽ, ഹിന്ദുവാകാനായി ആരും മതപരിവർത്തനം നടത്തേണ്ടതില്ല. പാശ്ചാത്യ ആശയങ്ങളുള്ള രാജ്യമല്ല ഇന്ത്യ. ആദിപുരാതനകാലംമുതലേ അതൊരു സാംസ്കാരികരാജ്യമാണ്. മനുഷ്യത്വത്തിന്റെ പാഠങ്ങൾ ലോകത്തെ പഠിപ്പിച്ച രാജ്യമാണത്. -ഭാഗവത് പറഞ്ഞു.

രണ്ടുദിവസത്തെ സന്ദർശനത്തിലാണ് ശനിയാഴ്ച അദ്ദേഹം ഷില്ലോങ്ങിലെത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..