ഷിൻസോ ആബേക്ക്‌ ആദരമർപ്പിക്കാൻ മോദി ടോക്യോയിൽ


നരേന്ദ്ര മോദി/ ഫോട്ടോ എ പി

ന്യൂഡൽഹി: കൊല്ലപ്പെട്ട ജപ്പാൻ മുൻപ്രധാനമന്ത്രി ഷിൻസോ ആബേക്ക് രാജ്യം നൽകുന്ന മരണാനന്തര ആദരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്യോയിലെത്തി. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങിൽ മോദി പങ്കെടുക്കുമെന്നും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡയെയും ആബേയുടെ ഭാര്യയെയും നേരിൽക്കണ്ട് അനുശോചനമറിയിക്കുമെന്നും വിദേശകാര്യസെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. പിന്നീട് കിഷിഡയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും.

മോദിയുടെ പ്രിയസുഹൃത്തായ ആബേയുടെ സ്മരണാർഥമാണ് ഈ സന്ദർശനമെന്ന് ക്വാത്ര പറഞ്ഞു. 20 രാഷ്ട്രനേതാക്കളുൾപ്പെടെ നൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. ജൂലായ് എട്ടിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ചുക്കൊണ്ടിരിക്കേ വെടിയേറ്റാണ് ആബേ മരിച്ചത്. 12-ന് സ്വകാര്യച്ചടങ്ങായി സംസ്കാരം നടത്തി. അദ്ദേഹത്തിന്റെ ചിതാഭസ്മംവെച്ചാണ് ചൊവ്വാഴ്ചത്തെ ചടങ്ങുകൾ.



ജപ്പാനിൽ ഏറ്റവും കൂടുതൽക്കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് ആബേ. ഇന്ത്യയുടെ അഭ്യുദയകാംക്ഷിയായിരുന്ന അദ്ദേഹത്തിന് രാജ്യം കഴിഞ്ഞവർഷം പദ്മവിഭൂഷൻ നൽകി ആദരിച്ചു. ആബേ മരിച്ചതിന്റെ പിറ്റേദിവസം ഇന്ത്യ ദേശീയ ദുഃഖാചരണവും നടത്തിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..