ചീഫ്ജസ്റ്റിസിന്റെ മകനെ യു.പി. സർക്കാർ സുപ്രീംകോടതിയിൽ അഭിഭാഷകനാക്കി


വിവാദമായതോടെ മരവിപ്പിച്ചു

ലഖ്നൗ: സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകരുടെ പാനലിൽ ഉത്തർപ്രദേശ് സർക്കാർ നിയമിച്ചത് ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ മകൻ ശ്രീയഷ് യു. ലളിതിനെ. നിയമനം വിവാദമായതോടെ തിരക്കിട്ട് അത് മരവിപ്പിച്ചു.

സുപ്രീംകോടതിയിൽ തങ്ങളുടെ കേസുകളിൽ ഹാജരാകാൻ യോഗിസർക്കാർ നിയോഗിച്ച നാലംഗ അഭിഭാഷകപാനലിലാണ് ചീഫ് ജസ്റ്റിസിന്റെ മകനും ഉൾപ്പെട്ടത്. സർക്കാരിന്റെ നിയമനശുപാർശ ഗവർണർ ആനന്ദിബെൻ പട്ടേൽ അംഗീകരിച്ചതായി നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി നികുഞ്ജ് മിറ്റൽ അറിയിച്ചു. കഴിഞ്ഞ 21-നാണ് നിയമനം വിജ്ഞാപനം ചെയ്തത്. ഇത് വലിയ വിവാദമായതോടെയാണ് സർക്കാരിന് പുനരാലോചന നടത്തേണ്ടിവന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ശ്രീയഷ് ലളിത് ഉൾപ്പെടെ അഭിഭാഷകപാനലിലെ നാലുപേരുടെയും നിയമനം മരവിപ്പിക്കുകയാണെന്ന ഉത്തരവ് ചൊവ്വാഴ്ച യു.പി. സർക്കാർ പുറത്തിറക്കി.ഡൽഹി യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ലോയിൽനിന്ന് 2017-ലാണ് ശ്രീയഷ് ലളിത് ബിരുദം നേടിയത്. തുടർന്ന് കേംബ്രിജ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 27-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ യു.യു. ലളിത് നവംബർ എട്ടിന് വിരമിക്കും. ശ്രീയഷ് ലളിതിന്റെ നിയമനം അതുവരെ മരവിപ്പിക്കാനാണ് സാധ്യതയെന്ന് യു.പി.യിലെ നിയമവൃത്തങ്ങൾ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..