അനിൽ ദേശ്‌മുഖിന്റെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി


മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി വാദം തുടങ്ങി. ദേശ്‌മുഖിന്റെ ജാമ്യാപേക്ഷയിൽ ഈയാഴ്ച തീർപ്പുകൽപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. മാർച്ച് മുതൽ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ജാമ്യാപേക്ഷ ഇത്രയുംനാൾ പരിഗണിക്കാതിരുന്നത് നീതികരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ബാർ ഉടമകളിൽനിന്ന് 100 കോടി രൂപ പിരിച്ചെടുക്കാൻ ആഭ്യന്തരമന്ത്രിയായിരുന്ന ദേശ്‌മുഖ് പോലീസിനോട് ആവശ്യപ്പെട്ടെന്ന മുൻ സിറ്റി പോലീസ്‌ കമ്മിഷണർ പരംബീർസിങ്ങിന്റെ വെളിപ്പെടുത്തലാണ് കേസിന് കാരണം. ആദ്യം സി.ബി.ഐ.യും പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ദേശ്‌മുഖിന്റെപേരിൽ കേസെടുത്തു. കഴിഞ്ഞ നവംബറിൽ അറസ്റ്റിലായ ദേശ്‌മുഖ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..