‘ലൗ ജിഹാദ്’ പേടിച്ച് നവരാത്രിവേദികളിൽ ബജ്‍രംഗ്‍ദളിന്റെ കാവൽ


അഹമ്മദാബാദ്: നവരാത്രിനൃത്തമായ ഗർബയുടെ വേദികളിൽ അന്യമതസ്ഥർ കടക്കുന്നത് ‘ലൗ ജിഹാദി’ന് ഇടയാക്കുമെന്ന് ബജ്‍രംഗ്‍ദൾ. ഇതുതടയാൻ ഗുജറാത്തിലെ പ്രധാന വേദികളിലെല്ലാം ബജ്‍രംഗ്‍ദൾ പ്രവർത്തകരുടെ കാവൽ ഏർപ്പെടുത്തി. അവിശ്വാസികൾ ഇങ്ങോട്ട് അടുക്കേണ്ട എന്ന മുന്നറിയിപ്പുമായാണ് ജാഗ്രത. ചിലയിടങ്ങളിൽ ന്യൂനപക്ഷവിഭാഗക്കാരെ ഇവർ മർദിക്കുന്നതിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്.

ഗർബ മതപരമായ ചടങ്ങാണെന്നും അതിൽ ഹിന്ദു ഇതര യുവാക്കൾ പങ്കെടുക്കുന്നത് ‘ലൗ ജിഹാദ്‌’ എന്ന ലക്ഷ്യത്തോടെയാണെന്നുമാണ് ബജ്‍രംഗ്‍ദളുകാർ പറയുന്നത്. പല സംഘടനകളും സമൂഹനൃത്തപരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇവിടങ്ങളിൽ പ്രവർത്തകർ കാവൽ നിൽക്കുന്നുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് വക്താവ് ഹിതേന്ദർസിങ് രാജപുത് പറഞ്ഞു. അഹമ്മദാബാദിലെ സിന്ധുഭവൻ മാർഗിലെ ഒരു ഗർബ സദസ്സിൽ പങ്കെടുത്ത യുവാക്കളെ ബജ്‍രംഗ്‍ദളുകാർ മർദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. നവരാത്രികാലത്ത് ഹോട്ടലുകളിൽ വിവിധ മതസ്ഥരായ യുവതീയുവാക്കൾക്ക് മുറികൾ നൽകരുതെന്നും ബജ്‍രംഗ്‍ദൾ ആവശ്യപ്പെട്ടിട്ടുണ്ട്.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..