താജ്മഹൽ പണിതതാര്? -സുപ്രീംകോടതിയിൽ ഹർജി


ന്യൂഡൽഹി: താജ്മഹൽ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും ഇതിന്റെ യഥാർഥചരിത്രം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. യഥാർഥചരിത്രം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഡോ. രജനീഷ് സിങ്ങാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മുഗൾ ചക്രവർത്തിയായ ഷാജഹാൻ ഭാര്യ മുംതാസിനായി 1631 മുതൽ 22 വർഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ് മഹലെന്നാണ് പറയുന്നതെങ്കിലും അതിന് ശാസ്ത്രീയ തെളിവില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കോടതിയിൽ തീർപ്പാക്കേണ്ട വിഷയമല്ല ഇതെന്നുകാട്ടി സിങ്ങിന്റെ ഹർജി നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.



ഷാജഹാനാണ് താജ് മഹലുണ്ടാക്കിയത് എന്നതിന് പ്രാഥമിക വിവരമില്ലെന്നാണ് വിവാരാവകാശ അപേക്ഷയിൽ എൻ.സി.ഇ.ആർ.ടി. നൽകിയ മറുപടിയെന്ന് ഹർജിയിൽ അവകാശപ്പെട്ടു. പുരാവസ്തു ഗവേഷണകേന്ദ്രവും ഇക്കാര്യത്തിൽ തൃപ്തികരമായ മറുപടി നൽകിയില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..