ദുർഗാവിഗ്രഹം ഒഴുക്കുന്നതിനിടെ മിന്നൽപ്രളയം; ബംഗാളിൽ എട്ടു മരണം


കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി ജില്ലയിൽ ദുർഗാപൂജയ്ക്കു ശേഷം വിഗ്രഹങ്ങൾ നദിയിലൊഴുക്കുന്നതിനിടെ ഉണ്ടായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിച്ചു. ഒട്ടേറെ പേരെ കാണാതായതായി സംശയിക്കുന്നു. വിജയദശമി ദിനമായ ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

മാൽബസാർ പ്രദേശത്തെ മാൽ നദിയിലാണ് അതിശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. സമീപത്തെ ദുർഗാപൂജ പന്തലുകളിൽനിന്നുള്ള വിഗ്രഹങ്ങൾ നിമജ്ജനംചെയ്യാനായി ആയിരത്തിലേറെ പേർ നദിയിലും തീരത്തുമായി ഉണ്ടായിരുന്നു. ഇതിനിടെയാണ് മലവെള്ളം കുത്തിയൊഴുകിയത്. രണ്ടു കുട്ടികളുടേതും ഒരു വൃദ്ധയുടേതുമടക്കം എട്ടു മൃതദേഹം തിരച്ചിലിൽ കിട്ടി. രാത്രിയിൽ മോശം കാലാവസ്ഥമൂലം നിർത്തിവെച്ച തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ 70 പേരെയെങ്കിലും രക്ഷിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിൽനിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അരലക്ഷം വീതവും ദുരിതാശ്വാസം അനുവദിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..