ചണ്ഡീഗഢ്: അട്ടാരി അതിർത്തിയിൽ രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ദേശീയപതാക സ്ഥാപിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.).
418 അടി ഉയരത്തിലുള്ള പതാക നിലവിൽ പാകിസ്താൻ ഉയർത്തിയ പതാകയെക്കാൾ ഉയരത്തിലാവും. 360 അടി ഉയരമുള്ള നിലവിലെ പതാക 2017 മാർച്ചിൽ 3.5 കോടി രൂപ ചെലവിലാണ് സ്ഥാപിച്ചത്. അതിനുപകരമെന്നോണം 400 അടി ഉയരത്തിൽ വാഗാ അതിർത്തിക്കുസമീപം പാകിസ്താനും പതാക സ്ഥാപിച്ചു. എൻ.എച്ച്.എ.ഐ. പുതുതായി സ്ഥാപിക്കുന്ന ദേശീയപതാകയ്ക്ക് പാകിസ്താൻ പതാകയെക്കാൾ 18 അടിയോളം ഉയരമുണ്ടാവും. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അനുമതി ലഭിച്ചശേഷം പദ്ധതിയാരംഭിക്കും. 20 ദിവസത്തിനുള്ളിൽ നിർമാണം തുടങ്ങും.
കർണാടകയിലെ ബെൽഗാം കോട്ടയിലാണ് നിലവിൽ രാജ്യത്തെ ഏറ്റവും ഉയരംകൂടിയ പതാകയുള്ളത്. 361 അടിയാണ് ഉയരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..