ബാബാ രാംദേവ് | Photo: ANI
മുംബൈ: വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ ഭംഗിയുള്ളവരെന്ന് യോഗഗുരു രാംദേവ്. പൊതുവേദിയിൽ നടത്തിയ ഈ സ്ത്രീവിരുദ്ധപരാമർശം വിവാദമായി. പതഞ്ജലി യോഗപീഠവും മുംബൈ മഹിളാ പതഞ്ജലി യോഗസമിതിയും സംയുക്തമായി വെള്ളിയാഴ്ച താനെയിൽ സംഘടിപ്പിച്ച യോഗ സയൻസ് ക്യാമ്പിൽ സംസാരിക്കുകയായിരുന്നു രാംദേവ്. സ്ത്രീകളുടെ പ്രത്യേക യോഗവും ക്യാമ്പിനൊപ്പം സംഘടിപ്പിച്ചിരുന്നു.
പരിപാടിയിൽ അതിഥിയായെത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവിസിന്റെ സാന്നിധ്യത്തിലായിരുന്നു രാംദേവിന്റെ പരാമർശം. ‘സാരിയിൽ സ്ത്രീകൾ സുന്ദരികളാണ്. അമൃതാജിയെ പോലെ സൽവാറിലും അവർ സുന്ദരികളാണ്. എന്റെ അഭിപ്രായത്തിൽ ഒന്നും ധരിച്ചിട്ടില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാ’ണെന്നും രാംദേവ് പറഞ്ഞു. അമൃതയുടെ ആരോഗ്യകരമായ ജീവിതശൈലിയെയും ചെറുപ്പമായിരിക്കാൻ ചെലുത്തുന്ന ശ്രദ്ധയെയും രാംദേവ് പ്രശംസിച്ചിരുന്നു. കൃത്യതയോടെയുള്ള ഭക്ഷണം, എല്ലായിപ്പോഴും സന്തോഷവതിയായിരിക്കാനുള്ള ശ്രമം, ഒരു ശിശുവിന്റെ മുഖത്ത് കാണുന്നതുപോലെയുള്ള പുഞ്ചിരി എപ്പോഴും മുഖത്തുണ്ടായിരിക്കാനുള്ള ശ്രദ്ധ എന്നീ പ്രശംസകളോടെ തുടങ്ങിയ പ്രസംഗമാണ് പിന്നീട് വിവാദപരാമർശങ്ങളിലേക്ക് മാറിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ മകൻ ശ്രീകാന്ത് ഷിന്ദേയും വേദിയിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..