മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയുടെ പുനർനിർമാണം ജൂണിൽ ആരംഭിക്കുമെന്ന് അധികൃതർ. ധാരാവി വികസനത്തിനുള്ള 5069 കോടിയുടെ കരാർ അദാനി ഗ്രൂപ്പിനാണ്.
അതേസമയം, പദ്ധതിക്കെതിരേ എതിർപ്പും ശക്തമാണ്. ചെറുകിട, കുടിൽവ്യവസായങ്ങളില്ലാതാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ആഭരണം, തുകൽ തുടങ്ങി നൂറുകണക്കിന് കുടിൽവ്യവസായങ്ങളാണ് ധാരാവിയിലുള്ളത്. ഇവ പൊളിച്ചുനീക്കുമ്പോൾ ജീവിതമാർഗം ഇല്ലാതാകുമെന്നാണ് ആശങ്ക.
2000-ത്തിനുമുമ്പ് താമസിച്ചതിന്റെ രേഖകൾ കൈവശമുള്ളവർക്ക് പദ്ധതിയുടെ ഭാഗമായി 450 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ളാറ്റ് ലഭിക്കും. ആറരലക്ഷം പേരെ പുനരധിവസിപ്പിക്കും. ഇവരിൽ ഭൂരിഭാഗവും കുടിൽവ്യവസായങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്.
മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് 535 ഏക്കർ ഭൂമിയിലാണ് ധാരാവി ചേരിപ്രദേശം. ധാരാവിയെ അടുത്തിടെ സാമ്പത്തിക മേഖലയായി ഉയർത്തിയിരുന്നു.
17 വർഷത്തിനുള്ളിൽ ധാരാവിയുടെ സമഗ്രവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. 20,000 കോടിയുടെ വകസന പ്രവർത്തനം ഇക്കാലയളവിൽ ലക്ഷ്യമിടുന്നു. കരാർപ്രകാരം താമസക്കാരുടെ പുനരധിവാസം ഏഴുവർഷത്തിനുള്ളിൽ പൂർത്തിയാക്കണം. 18 വർഷമായി ധരാവി പുനർനിർമാണ പദ്ധതി മുടങ്ങിക്കിടക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..