ചെന്നൈ: രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിന് ഭീകരാക്രമണഭീഷണിയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി സൂചനനൽകി. ഇതേത്തുടർന്ന് ക്ഷേത്രത്തിനകത്തും പുറത്തും കനത്തസുരക്ഷ ഏർപ്പെടുത്തി. ക്ഷേത്രത്തിന്റെ വടക്ക്, തെക്ക്, കിഴക്ക് റോഡുകളിൽ ഗതാഗതം നിരോധിച്ചു. വാഹനപരിശോധനയും ശക്തമാക്കി.
കഴിഞ്ഞദിവസങ്ങളിൽ ക്ഷേത്രത്തിലെ നിരോധിതമേഖലയിലേക്ക് ഒരു സംഘം ആളുകൾ പ്രവേശിച്ചതായും മൊബൈൽഫോണിൽ ശ്രീകോവിലിന്റെയും ഗോപുരങ്ങളുടെയും ചിത്രങ്ങൾ പകർത്തിയതായും കണ്ടെത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ക്ഷേത്ര ഭരണസമിതിയോ പോലീസോ നടപടിയെടുത്തില്ലെന്നും ആരോപണമുയരുന്നുണ്ട്. ക്ഷേത്രത്തിന് തീവ്രവാദഭീഷണിയുണ്ടെന്ന് കഴിഞ്ഞദിവസമാണ് രഹസ്യാന്വേഷണ ഏജൻസി സൂചന നൽകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..