ചെന്നൈ: മൂന്നുമാസത്തോളം മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ച് വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കായികകോളേജ് പ്രിൻസിപ്പലിന്റെ പേരിൽ കേസെടുത്തു. ചെന്നൈ നന്ദനത്തെ വൈ.എം.സി.എ ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പലും മലയാളിയുമായ ജോർജ് എബ്രഹാമിന്റെ പേരിലാണ് സൈദാപ്പേട്ട പോലീസ് കേസെടുത്തത്.
കഴിഞ്ഞ മൂന്നുമാസമായി ജോർജ് എബ്രഹാം മൊബൈലിൽ മോശമായരീതിയിൽ സന്ദേശങ്ങളയച്ചും അസഭ്യം പറഞ്ഞും മാനസികമായി പീഡിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. പ്രതികരിച്ചിട്ടും ഇതുതുടരുകയാണെന്നും പരാതിയിലുണ്ട്.
മൊബൈൽഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. അതേസമയം, വിദ്യാർഥിനിയുടെ പരാതിയിൽ അടിസ്ഥാനമില്ലെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് പരാതിയെന്നും ജോർജ് എബ്രഹാം പ്രതികരിച്ചു. ‘‘നേരത്തേ കോളേജിൽനിന്ന് ഒരു ജീവനക്കാരിയെ പിരിച്ചുവിട്ടിരുന്നു. അതിനുശേഷം എന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം തുടങ്ങി. നാലുമാസമായി ഗൂഢാലോചന നടക്കുന്നുണ്ട്. വിദ്യാർഥിനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പ്രത്യേകപരിഗണന നൽകണമെന്നും രക്ഷിതാക്കൾ അഭ്യർഥിച്ചിരുന്നു’’ -ജോർജ് എബ്രഹാം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..