ചെന്നൈ: ആധുനിക എൽ.എച്ച്.ബി. കോച്ചുകളുള്ള തീവണ്ടികളിൽ ആറുമാസംകൂടുമ്പോൾ ഓരോ സ്ലീപ്പറുകൾക്കുപകരം തേഡ് എ.സി. കോച്ചുകൾ ഉൾപ്പെടുത്തും. എ.സി. കോച്ചുകളിൽ യാത്രചെയ്യാൻ കൂടുതൽ പേർ താത്പര്യപ്പെടുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് റെയിൽവേ അറിയിച്ചു. ജൂൺമാസത്തിൽ തീരുമാനമെടുത്തെങ്കിലും ഇപ്പോഴാണ് ഔദ്യോഗികപ്രഖ്യാപനം വന്നത്. എ.സി. കോച്ചുകളിൽ ഉയർന്ന നിരക്ക് ഈടാക്കുന്നതിനാൽ സാധാരണക്കാർക്കിത് തിരിച്ചടിയാകും. തിരക്കേറിയ തീവണ്ടികളിൽ നിലവിൽ കൂടുതൽ തേഡ് എ.സി. കോച്ചുകൾ ഉൾപ്പെടുത്തുന്നുണ്ട്.
എ.സി. കോച്ചുകൾ കൂട്ടിയിട്ടും ഇതിലേക്കുള്ള കാത്തിരിപ്പുപട്ടികയിലുള്ളവരുടെ എണ്ണത്തിൽ കുറവില്ലെന്ന് റെയിൽവേ അധികൃതർ പറയുന്നു.
ചെന്നൈ-മംഗളൂരു എക്സ്പ്രസ്
ചെന്നൈ-മംഗളൂരു എക്സ്പ്രസി(12685/12686)ലെ സ്ലീപ്പർ കോച്ചുകൾ ഘട്ടം ഘട്ടമായി എ.സി.കോച്ചുകളാക്കുകയാണ്. ചെന്നൈ-മംഗളൂരു എക്സ്പ്രസിൽ 2015-ലാണ് എൽ.എച്ച്.ബി.കോച്ചുകൾ ഉൾപ്പെടുത്തിയത്. അന്ന് 11 സ്ലീപ്പർ കോച്ചുകളുണ്ടായിരുന്നത് ഇപ്പോൾ എട്ടായി കുറഞ്ഞു.
ഇൗ തീവണ്ടയിൽ 21 കോച്ചുകളാണുള്ളത്. 2024-നുമുമ്പ് എക്സ്പ്രസ് തീവണ്ടികളിലെല്ലാം എൽ.എച്ച്.ബി. കോച്ചുകൾ ഉൾപ്പെടുത്താനാണ് റെയിൽവേ ബോർഡിന്റെ തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..