കോൺഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരിയിൽ റായ്‌പുരിൽ


ന്യൂഡൽഹി: പാർട്ടിയുടെ 85-ാമത് പ്ലീനറി സമ്മേളനം അടുത്തവർഷം ഫെബ്രുവരിയിൽ ഛത്തീസ്ഗഢിലെ റായ്‌പുരിൽ നടത്താൻ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയോഗം തീരുമാനിച്ചു. മൂന്നുദിവസത്തെ സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇതോടനുബന്ധിച്ച് പൊതുസമ്മേളനവും നടത്തും. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വലിയ വിജയമാണെന്ന് സ്റ്റിയറിങ് കമ്മിറ്റിയോഗം വിലയിരുത്തി. യാത്രയ്ക്കായുള്ള രാഹുലിന്റെ പ്രയത്നത്തെയും പ്രത്യേകം അഭിനന്ദിച്ചു.

രാജ്യത്ത് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ വെല്ലുവിളികൾ ഓരോദിവസവും വർധിക്കുന്നെന്ന് യോഗം വിമർശിച്ചു. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചും സേനാവിന്യാസത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകളിൽ കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണ്. രാജ്യംനേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരംകാണാൻ കോൺഗ്രസിന് നിർണായക പങ്കുവഹിക്കാനുണ്ട്. ഓരോ കോൺഗ്രസ് പ്രവർത്തകരും നിശ്ചയദാർഢ്യത്തോടെയും വിശ്വസ്തതയോടെയും ഒറ്റക്കെട്ടായി ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കണം. പാർട്ടിയുടെ വിജയം ഓരോ നേതാവിന്റെയും പ്രവർത്തകരുടെയും വിജയമാണെന്നും കോൺഗ്രസ് പ്രസ്താവനയിൽ പഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..