പെൺവാണിഭം: ചെന്നൈയിൽ മലയാളിയുവാവ് അറസ്റ്റിൽ


ചെന്നൈ: ജോലിയും സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരവും വാഗ്ദാനംചെയ്ത് യുവതികളെ പെൺവാണിഭത്തിന് ഉപയോഗിച്ച കേസിൽ മലയാളി യുവാവ് ചെന്നൈയിൽ അറസ്റ്റിൽ. തൃശ്ശൂർ മൂരിയാട് സ്വദേശി കെ. കിരണാണ്(29) അറസ്റ്റിലായത്.

അണ്ണാനഗറിലുള്ള അപ്പാർട്ട്‌മെന്റിൽ ചെന്നൈ സിറ്റി പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇവിടെനിന്ന് രണ്ടുയുവതികളെ രക്ഷപ്പെടുത്തി. റെയ്ഡിനിടെ രക്ഷപ്പെട്ട കിരണിന്റെ കൂട്ടാളിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ജോലിയുടെപേരിൽ അന്യസംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ യുവതികളെ ചെന്നൈയിലെത്തിച്ച് ഭീഷണിപ്പെടുത്തി പെൺവാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ കിരണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു

.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..