മുംബൈ: മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് ശീതകാല പ്രത്യേക തീവണ്ടിയോടിക്കാൻ മധ്യറെയിൽവേ തീരുമാനിച്ചു. മുംബൈയിൽനിന്ന് മംഗളൂരുവിലേക്കും തിരിച്ചുമായി അഞ്ചു സർവീസുകൾ വീതമാണുണ്ടാകുക.
ഡിസംബർ ഒമ്പതുമുതൽ ജനുവരി ആറുവരെ എല്ലാ വെള്ളിയാഴ്ചയും രാത്രി 10.15-ന് എൽ.ടി.ടി.യിൽനിന്ന് പുറപ്പെടുന്ന തീവണ്ടി(നമ്പർ-01453) അടുത്ത ദിവസം വൈകീട്ട് 5.05-ന് മംഗളൂരുവിലെത്തും.
ഡിസംബർ പത്തുമുതൽ ജനുവരി ഏഴുവരെ എല്ലാശനിയാഴ്ചയും വൈകീട്ട് 6.45-ന് മംഗളൂരുവിൽനിന്ന് തിരിക്കുന്ന തീവണ്ടി(01454) അടുത്തദിവസം ഉച്ചയ്ക്ക് 2.25-ന് എൽ.ടി.ടി.യിൽ എത്തും.
താനെ, പനവേൽ, റോഹ, ഖേഡ്, ചിപ്ലുൺ, സംഗമേശ്വർ റോഡ്, രത്നഗിരി, കങ്കാവ്ലി, സിന്ധുദുർഗ്, കുഡാൾ, സാവന്ത്വാടി റോഡ്, തിവിം, കർമാലി, മഡ്ഗാവ്, കാർവാകർ, ഗോകർണ റോഡ്, കുംത, മുരുടേശ്വർ, ഭട്കൽ, മൂകാംബികാ റോഡ് ബൈന്ദൂർ, കുന്ദാപുര, ഉഡുപ്പി, സുരത്കൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.
ഒരു സെക്കൻഡ് എ.സി., മൂന്ന് തേഡ് എ.സി., എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, അഞ്ച് ജനറൽകോച്ചുകൾ എന്നിവയുണ്ടാകും. റിസർവേഷൻ ഡിസംബർ നാലിന് ആരംഭിച്ചു. പുണെ-അജ്നി (ഡിസംബർ ആറ്ുമുതൽ ജനുവരി നാലുവരെ), മുംബൈ-നാഗ്പുർ (ഡിസംബർ ആറ്ുമുതൽ ജനുവരി ഏഴ് വരെ), പുണെ-നാഗ്പുർ(ഡിസംബർ ഏഴ് മുതൽ ജനുവരി അഞ്ചുവരെ) എന്നീ പ്രത്യേക തീവണ്ടികളും മധ്യ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ-മഡ്ഗാവ് (ജനുവരി ഒന്ന്, രണ്ട്) പ്രത്യേകതീവണ്ടിയും ഓരോ സർവീസ് വീതം നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..