ജയ്‌പുർ: വിവാദമായ ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ 10 വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളേജിൽനിന്നും ഹോസ്റ്റലിൽനിന്നും രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ. അധ്യാപകരുടെയും അധികൃതരുടെയും മുന്നറിയിപ്പ് ലംഘിച്ച് കൂട്ടംചേരുകയും പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തതിനാണ് സസ്പെൻഷൻ എന്നാണ് ഉത്തരവിൽ പറയുന്നത്.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി കേന്ദ്രം വിലക്കിയിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച രാജ്യത്തെ വിവിധ സർവകലാശാലകളിലും പൊതു ഇടങ്ങളിലും ഇത് പ്രദർശിപ്പിച്ചു. രാജസ്ഥാൻ സർവകലാശാലയിൽ 26-ന് ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെപേരിലാണ് നടപടിയെന്ന് എ.ബി.വി.പി. പ്രതികരിച്ചു. അതേസമയം, അച്ചടക്കനടപടിയുടെ ഭാഗമായാണ് സസ്പെൻഡ് ചെയ്തതെന്നും ഡോക്യുമെന്ററിയുമായി ബന്ധമില്ലെന്നും സർവകലാശാല വിശദീകരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..