ലഖ്നൗ: രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കുപിന്നാലെ ഉത്തർപ്രദേശിൽ ‘ഹാത്ത് സേ ഹാത്ത് ജോഡോ’ പ്രചാരണവുമായി കോൺഗ്രസ്. കേന്ദ്രസർക്കാരിന്റെ പരാജയങ്ങൾ താഴെത്തട്ടിലുള്ള ജനങ്ങളെ അറിയിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി എ.ഐ.സി.സി. ദേശീയ ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശിന്റെ ചുമതലയുമുള്ള പ്രിയങ്കാ ഗാന്ധി ഫെബ്രുവരിയിൽ സംസ്ഥാനത്തെത്തുമെന്ന് നേതാക്കൾ അറിയിച്ചു.
ഭാരത് ജോഡോ യാത്രക്കിടെ രാഹുലിനുണ്ടായ അനുഭവങ്ങൾ പുതിയ പ്രചാരണത്തിൽ പങ്കുവെക്കുമെന്നും ഇതിനായി ബ്ളോക്ക് തലത്തിൽ നേതാക്കളെ സജ്ജമാക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..