അഹമ്മദാബാദ്: അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ കൂടുതൽ വിശദീകരണവുമായി അദാനിഗ്രൂപ്പ്. 413 പേജുള്ള വിശദീകരണത്തിൽ ഗ്രൂപ്പിനെതിരേ നടത്തുന്നത് കണക്കുകൂട്ടിയ ആക്രമണമാണെന്ന് പറയുന്നു. റിപ്പോർട്ട് കേവലം ഏതെങ്കിലും ഇന്ത്യൻകമ്പനിക്ക് നേരെയുള്ള ആക്രണമല്ല. മറിച്ച് ഇന്ത്യൻസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, വളർച്ച എന്നിവയ്ക്കുനേരെയുള്ള കണക്കുകൂട്ടിയ ആക്രമണമാണ്. വിപണിയിൽ തെറ്റായവിവരങ്ങൾ നൽകി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്തിരിക്കുന്നത്.
റിപ്പോർട്ട് സ്വതന്ത്രമോ വസ്തുനിഷ്ഠമോ മികച്ച ഗവേഷണഫലമോ അല്ല. വിദേശകമ്പനികളിൽ നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് അറിയില്ല. അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതുമായ വിവരങ്ങളാണ് ഇതിലുള്ളത്. ഹിൻഡൻബർഗ് ഉന്നയിച്ച 88 ചോദ്യങ്ങൾക്കുള്ള ഉത്തരവും വിശദീകരണത്തിലുണ്ട്. ഇതിൽ 65 ചോദ്യത്തിനുമുള്ള ഉത്തരം അതത് കമ്പനികൾ വാർഷികറിപ്പോർട്ടിൽ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള 23-ൽ 18 എണ്ണം ഷെയർഹോൾഡർമാരുമായി ബന്ധപ്പെട്ടാണ്. ബാക്കിയുള്ള അഞ്ച് ചോദ്യങ്ങൾ സാങ്കൽപ്പികമായ വസ്തുതകൾവെച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് അദാനിഗ്രൂപ്പ് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..