ഝാർഖണ്ഡ് തീപ്പിടിത്തം: അപകടം വിവാഹഒരുക്കത്തിനിടെ


ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപ്പിടിത്തത്തിൽ 14 പേർക്ക് ജീവൻനഷ്ടപ്പെട്ടത് വിവാഹച്ചടങ്ങിന് പങ്കെടുക്കാനൊത്തുകൂടിയതിനിടെ.

ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് ആശീർവാദ് ടവറിന് തീപിടിച്ചത്. പരിക്കേറ്റ ഒട്ടേറെപ്പേർ ചികിത്സയിലാണ്. മുറിയിൽ പുകപടർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രാണരക്ഷാർഥം ടെറസിലേക്ക് കയറിയ തങ്ങളെ പോലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നെന്ന് സംഘത്തിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു.

അതേസമയം അപകടകാരണം വ്യക്തമായിട്ടില്ല. ഫ്ലാറ്റിലെ മൺവിളക്കിൽനിന്ന് കർട്ടന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. കത്തിക്കരിഞ്ഞ പല മൃതദേഹങ്ങളും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

അപകടത്തിൽ അനുശോചനം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..