നവിമുംബൈ: നവിമുംബൈയിലെ പ്രത്യേക സാമ്പത്തികമേഖല വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രമായി വികസിപ്പിക്കാൻ മന്ത്രിസഭായോഗം അനുമതിനൽകി. ഐ.ടി., നിർമിത ബുദ്ധി, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, റോബോട്ടിക്സ്, ആരോഗ്യഗവേഷണം എന്നിവയ്ക്ക് മുൻതൂക്കംനൽകുന്ന വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രങ്ങൾ പ്രത്യേക സാമ്പത്തിക മേഖലയിൽ സ്ഥാപിക്കും.
പുതിയ തീരുമാനംവഴി 60,000 കോടി രൂപയുടെ നിക്ഷേപം വരുമെന്നും ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുമാണ് സർക്കാർ കണക്കുകൂട്ടൽ. പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാമ്പസ് വരുന്നതോടെ അത്യാധുനിക വിദ്യാഭ്യാസത്തിനും ഗവേഷണങ്ങൾക്കും സാഹചര്യമൊരുങ്ങും.
മഹാരാഷ്ട്രാസർക്കാർ സിഡ്‌കോയുമായി ചേർന്ന് 2006-ലാണ് നവിമുംബൈ പ്രത്യേക സാമ്പത്തികമേഖല എന്ന ആശയം മുന്നോട്ടുവെച്ചത്. ദ്രോണഗിരി, ഉൽവെ, കലംബൊലി എന്നിവിടങ്ങളിലായി 2140 ഹെക്ടർ സ്ഥലമാണ് ഇതിനായി കണ്ടുവെച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..