അഹമ്മദാബാദ്: സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന് ഗുജറാത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഗർഭിണികൾക്ക് ചികിത്സ നിഷേധിച്ചത് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. ആനന്ദിൽ ജില്ലാ ആശുപത്രി ഇല്ലാത്തതിനെപ്പറ്റി റിപ്പോർട്ട് തേടി.
ആനന്ദിൽ ചികിത്സ നിഷേധിച്ചതിനാൽ ഒരു സ്ത്രീ സ്വകാര്യ ആശുപത്രിക്കുപുറത്ത് പ്രസവിച്ച സംഭവം കഴിഞ്ഞവർഷം ജനുവരിയിൽ ഉണ്ടായിരുന്നു. പണമടയ്ക്കാത്തതിനാൽ ചികിത്സ നൽകിയില്ലെന്നാണ് പരാതി. അഹമ്മദാബാദിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള എൽ.ജി. ആശുപത്രിയിൽ ഒരു സ്ത്രീ വരാന്തയിൽ പ്രസവിച്ചു. ഈ വിഷയങ്ങളിൽ പൊതുതാത്‌പര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഒരു സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. റിട്ട. ജസ്റ്റിസ് ഹർഷ് ദേവാനിയുടെ നേതൃത്വത്തിലുള്ളതാണ് സമിതി. എൻ.ആർ.എച്ച്.എം. ഡയറക്ടർ രമ്യാ മോഹൻ, ഡി.സി.പി. ലവിന ശർമ എന്നിവർ അംഗങ്ങളാണ്. അമിക്കസ് ക്യൂറിയെയും നിയമിച്ചു. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണം.
ആനന്ദിൽ ഇതുവരെ ജില്ലാ ആശുപത്രി സ്ഥാപിക്കാത്തതിൽ മറ്റൊരു ഹർജിയിൽ ഹൈക്കോടതി വിശദീകരണംതേടി. 2016-ൽ സ്ഥലം ലഭ്യമാക്കിയിട്ടും ആശുപത്രി പണിതില്ല. ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് മറുപടിനൽകേണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..