ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രമാലോചിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 14 പാര്‍ട്ടികൾ സംയുക്തയോഗം ചേർന്നു.
കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച യോഗത്തില്‍ കെ.സി. വേണുഗോപാല്‍, ജയറാം രമേഷ് (കോണ്‍ഗ്രസ്), എളമരം കരീം (സി.പി.എം.), ബിനോയ് വിശ്വം (സി.പി.ഐ.), പി.വി. അബ്ദുള്‍ വഹാബ് (മുസ്‌ലിം ലീഗ്), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് എം.), ഡെറിക് ഒബ്രയാന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), കനിമൊഴി (ഡി.എം.കെ.), സഞ്ജയ് സിങ് (എ.എ.പി.), പ്രിയങ്ക ചതുര്‍വേദി, സഞ്ജയ് റാവത്ത് (ശിവസേന), വന്ദന ചവാന്‍ (എന്‍.സി.പി.), എന്നിവരും എസ്.പി., ജെ.ഡി.യു., നാഷണല്‍ കോണ്‍ഫറന്‍സ്, ആര്‍.എല്‍.ഡി., എന്‍.സി.പി. പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
അദാനി വിഷയം, ചൈനീസ് കടന്നുകയറ്റം, സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ അധികാരം തുടങ്ങിയ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം ബി.ആര്‍.എസ്. അംഗങ്ങളും കൂടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..