ചരിത്രത്തിലെ ഏറ്റവും കർഷകവിരുദ്ധ ബജറ്റെന്ന് കിസാൻ മോർച്ച


ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കർഷകവിരുദ്ധ കേന്ദ്രബജറ്റാണ് ഇത്തവണത്തേതെന്ന് സംയുക്ത കിസാൻ മോർച്ച. ബി.ജെ.പി. സർക്കാർ പൊതുവിൽ കർഷകവിരുദ്ധ നയങ്ങളാണ് സ്വീകരിക്കാറുള്ളതെങ്കിലും കർഷകസമരത്തിന്റെയൊക്കെ പശ്ചാത്തലത്തിൽ കാർഷികമേഖലയ്ക്ക് പ്രാധാന്യം നൽകുമെന്ന് പ്രതീക്ഷിച്ചത് വെറുതേയായെന്ന് കിസാൻ മോർച്ച പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ബജറ്റിൽ കൃഷിക്കും അനുബന്ധ മേഖലകൾക്കുമുള്ള വിഹിതവും ഗ്രാമീണവികസനത്തിനുള്ള വിഹിതവും കുറച്ചതിൽനിന്ന് സർക്കാരിന്റെ നീക്കം വ്യക്തമാണ്. കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന മുൻ പ്രഖ്യാപനത്തെക്കുറിച്ചോ താങ്ങുവിലയെക്കുറിച്ചോ ബജറ്റിൽ മിണ്ടുന്നില്ല. വിള ഇൻഷുറൻസ് പദ്ധതിയായ പി.എം. ഫസൽ ബീമാ യോജനയെക്കുറിച്ചും പരാമർശമില്ല. കർഷകസഹായപദ്ധതിയായ പി.എം. കിസാൻ സമ്മാൻനിധിക്കുള്ള ഫണ്ടും വളം സബ്‌സിഡിയും കുറച്ചു. പുതുതായി സംഭരണകേന്ദ്രങ്ങൾ തുടങ്ങുമെന്ന ബജറ്റ് പ്രഖ്യാപനം തട്ടിപ്പാണ്.

ഓരോ ബജറ്റിലും പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും ആ പദ്ധതികളെക്കുറിച്ച് പിന്നീട് മിണ്ടാറില്ല. ഇപ്പോൾ സമാനപദ്ധതികൾ വീണ്ടും പ്രഖ്യാപിച്ച് കർഷകരെ കബളിപ്പിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾ അവസാനിപ്പിച്ച് കർഷകരുടെ പ്രശ്നങ്ങളെ ഗൗരവമായി പരിഗണിക്കാൻ കേന്ദ്രം തയ്യാറാകണം. കർഷകരെ വീണ്ടും സമരരംഗത്തിറക്കാതെ സർക്കാർ കടമ നിർവഹിക്കണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..