സുപ്രീം കോടതി | photo: PTI
ന്യൂഡൽഹി: കേരളത്തിലെ പല സർക്കാർ സർവീസുകളിലും വിരമിക്കൽ പ്രായം 56 വയസ്സാണെന്നതിൽ സുപ്രീംകോടതിക്ക് അദ്‌ഭുതം. മെഡിക്കൽ സർവീസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ, അതിൽ 62 വയസ്സാണ് ബോർഡിലുടനീളം വിരമിക്കൽപ്രായമെന്ന് കോടതിയെ അറിയിച്ചപ്പോഴാണ് ജസ്റ്റിസ് അജയ് രസ്തോഗി ഇക്കാര്യം പറഞ്ഞത്.
കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥർ 56 വയസ്സിൽ വിരമിക്കുമെന്ന് താൻ കേട്ടിട്ടുണ്ട്. വിവാഹം കഴിക്കുന്ന പ്രായം ഇപ്പോൾ വളരെ ഉയർന്നിട്ടുണ്ട്. അതിനാൽ, 56 വയസ്സിൽ വിരമിക്കുമ്പോഴേക്കും അയാൾക്ക് കുടുംബത്തിലെ ചുമതലകൾ പലതും നിർവഹിക്കാൻ കഴിഞ്ഞെന്നു വരില്ലെന്നും ജസ്റ്റിസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..