പ്രതീകാത്മക ചിത്രം | Mathrubhumi archives
അഹമ്മദാബാദ്: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡിമരണങ്ങൾ ഉണ്ടായത് ഗുജറാത്തിലെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട്. 80 കസ്റ്റഡിമരണം നടന്നെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റ കണക്കുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് വ്യക്തമാക്കി.
2021-22 കാലത്തുമാത്രം 24 കസ്റ്റഡി മരണങ്ങൾ സംസ്ഥാനത്ത് ഉണ്ടായി. ഗുജറാത്തിൽ രണ്ടിരട്ടിയായി കൂടിയപ്പോൾ മഹാരാഷ്ട്രയിൽ പത്തിരട്ടി വർധനവും കേരളം, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ മൂന്നിരട്ടിയും മരണങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മഹാരാഷ്ട്രയിൽ 76-ഉം ഉത്തർ പ്രദേശിൽ 41-ഉം കസ്റ്റഡി മരണങ്ങൾ ഉണ്ടായി.
ഗുജറാത്തിൽ ജയിലുകളിൽ 13,999 പേരെ പാർപ്പിക്കാനാണ് ശേഷിയുള്ളത്. എന്നാൽ 16,897 പേർ നിലവിലുണ്ടെന്നും കണക്കുകൾ പറയുന്നു. രാജ്യസഭയിലാണ് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..