ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്: സി.ബി.എസ്.ഇ. സ്കൂളുകളിൽ അടുത്തവർഷംമുതൽ


ആദ്യഘട്ടത്തിൽ നഴ്സറിമുതൽ രണ്ടാംക്ലാസ് വരെ

ന്യൂഡൽഹി: അടുത്ത അധ്യയനവർഷംമുതൽ ദേശീയ വിദ്യാഭ്യാസനയം പ്രകാരമുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് സ്കൂളുകളിൽ നടപ്പാക്കാനൊരുങ്ങി സി.ബി.എസ്.ഇ. ആദ്യഘട്ടത്തിൽ മൂന്നുമുതൽ എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ട് നഴ്സറിമുതൽ രണ്ടാം ക്ലാസ് വരെയാണ് നടപ്പാക്കുക.

അധ്യാപനരീതി, മൂല്യനിർണയം, പാഠ്യേതരപ്രവർത്തനങ്ങൾ എന്നിവ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അടിസ്ഥാനമാക്കി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ മേധാവികൾക്ക് സി.ബി.എസ്.ഇ. കത്തയച്ചു. അധ്യാപകരുടെ യോഗ്യതാമാനദണ്ഡങ്ങളിൽ മാറ്റമുണ്ടാവില്ല. മറ്റു ക്ലാസുകളും ക്രമേണ പാഠ്യപദ്ധതി ചട്ടക്കൂടിനു കീഴിലേക്ക് കൊണ്ടുവരാനായി മുൻകൂട്ടി ഉൾപ്പെടുത്തേണ്ട അടിസ്ഥാനസൗകര്യങ്ങൾ സ്കൂളുകൾ ഒരുക്കണമെന്നും സി.ബി.എസ്.ഇ. സെക്രട്ടറി അനുരാഗ് ത്രിപാഠി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..