ട്രിബ്യൂണൽ പിഴയുടെപേരിൽ ജനങ്ങളെ പിഴിയരുതെന്ന് മുരളീധരൻ


ന്യൂഡൽഹി: ബ്രഹ്മപുരം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ ചുമത്തിയ പിഴയുടെപേരിൽ ജനങ്ങളെ പിഴിയരുതെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. വീഴ്ചവരുത്തിയ രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കൈയിൽനിന്ന് തുക പിരിച്ചെടുക്കണമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കിട്ടിയ ശിക്ഷയാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. 2022 ഡിസംബറിൽ മാലിന്യസംസ്കരണത്തിൽ വീഴ്ചവരുത്തിയതിന് കേരളത്തിന് പിഴയിട്ടിരുന്നു. കേന്ദ്രപദ്ധതികൾ നടപ്പാക്കാമെന്ന് സത്യവാങ്മൂലം നൽകി അന്ന് അതിൽനിന്ന് തലയൂരി. പിന്നീട് കേന്ദ്രഫണ്ടുകൾ വാങ്ങിയെടുത്തതല്ലാതെ തുടർനടപടികളുണ്ടായില്ല. പിഴ ലഭിച്ചിട്ടും കേരളം നമ്പർവണ്ണെന്ന് മാധ്യമങ്ങളുടെ മുന്നിൽ പറയാനുള്ള തദ്ദേശമന്ത്രി എം.ബി. രാജേഷിന്റെ തൊലിക്കട്ടി അപാരമാണ്. സോൺട കമ്പനി നടത്തുന്ന രാജ്യത്തെ എല്ലാ പദ്ധതികളും എണ്ണിപ്പറഞ്ഞ് കമ്പനിയുടെ വക്താവായ മന്ത്രി കർണാടകയിൽ അവർക്കെതിരേ നടക്കുന്ന അന്വേഷണം മറച്ചുവെച്ചു. -വി. മുരളീധരൻ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..