പുൽവാമ: ജമ്മുകശ്മീരിലെ പുൽവാമയിലെ മിത്രിഗാം പ്രദേശത്ത് സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടി. പുൽവാമ പോലീസും സുരക്ഷാസേനയും പ്രദേശത്ത് തിരച്ചിൽനടപടികൾ ആരംഭിച്ചു. കശ്മീർ സോൺ പോലീസ് ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്നു നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരാണ് ആദ്യം വെടിയുതിർത്തത്. ഇരുഭാഗത്തും ഇതുവരെ അപകടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഫെബ്രുവരി 28-ന് പുൽവാമയിൽ കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട ഒരാളെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിൽ ഉൾപ്പെട്ട ഭീകരരിൽ ഒരാളെ ദിവസങ്ങൾക്കുള്ളിൽ സേന കൊലപ്പെടുത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..