കശ്മീരിൽ എട്ടിടത്ത് റെയ്ഡ്


ഭീകരവാദഫണ്ടിങ് കേസുമായി ബന്ധം

ശ്രീനഗർ: 2016-ൽ രാജ്യവിരുദ്ധപ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകിയ മൗലവി സർജൻ ബർക്കതിയുടെ നേതൃത്വത്തിൽ നടത്തിയ സമൂഹ ധനസമാഹരണക്കേസുമായി ബന്ധമുള്ള എട്ടിടങ്ങളിൽ ജമ്മുകശ്‍മീർ പോലീസിന്റെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്.െഎ.എ.) റെയ്ഡ് നടത്തി. വൈദ്യുതോപകരണങ്ങളും കേസുമായി ബന്ധം ഉറപ്പിക്കുന്ന തെളിവുകളും കണ്ടെടുത്തു. സംശയമുള്ള 10 പേരുടെ കേന്ദ്രങ്ങളാണ് റെയ്ഡ് ചെയ്തത്. വിവിധ ജില്ലകളിലായി ശനിയാഴ്ച പുലർച്ചെയാണ് റെയ്‌ഡ് ആരംഭിച്ചത്.

ബർക്കതി 1.5 കോടി രൂപയാണ് 2016-ൽ ഭീകരവാദബന്ധങ്ങളുള്ള ഉറവിടങ്ങളിൽനിന്നടക്കം ശേഖരിച്ചത്. ഇതിൽ ഭൂരിഭാഗവും സ്വന്തം ആവശ്യങ്ങൾക്കായാണ് വിനിയോഗിച്ചത്. പണം ഉണ്ടാക്കുന്നതിനും ചെറുപ്പക്കാരെ ഭീകരവാദപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനുമായി ബർക്കതി സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..