ബെംഗളൂരു: കലബുറഗിയിലെ ആശുപത്രിയിൽ രോഗിയായ യുവതിയെ യുവാവ് ബലാത്സംഗം ചെയ്തു. സർക്കാർ മെഡിക്കൽ കോളേജായ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെള്ളിയാഴ്ച രാത്രിയോടെ നടന്ന സംഭവത്തിൽ ആശുപത്രിക്കു സമീപത്തെ കോളനിയിൽ താമസിക്കുന്ന മെഹബൂബ് പാഷ (36) പിടിയിലായി.
വെള്ളിയാഴ്ച രാത്രി യുവതി കിടന്നിരുന്ന വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പുറത്തുപോയതോടെ യുവാവ് വാർഡിനുള്ളിൽ കടക്കുകയായിരുന്നു. മറ്റാരും വാർഡിലുണ്ടായിരുന്നില്ല. ശബ്ദം കേട്ടെത്തിയ മറ്റൊരു രോഗിയുടെ സഹായി മെഹബൂബ് പാഷയെ കൈയോടെ പിടികൂടി ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് കൈമാറുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റുചെയ്തു. ഏഴുമാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു യുവതി. സമീപപ്രദേശത്ത് താമസിക്കുന്നതിനാൽ മെഹബൂബ് പാഷ ഇടയ്ക്കിടെ ആശുപത്രിയിലെത്താറുണ്ടായിരുന്നു. യുവതിയെ ദിവസങ്ങളായി ഇയാൾ നിരീക്ഷിച്ചുവരുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിൽ സുരക്ഷാവീഴ്ചയുണ്ടായത് പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..