ന്യൂഡൽഹി: ഖലിസ്ഥാൻവാദിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ്ങിനെ പഞ്ചാബ് പോലീസ് അറസ്റ്റുചെയ്തു. ജലന്ധറിലെ ഷാഹ്‌കോട്ട് തഹസിലേക്കു പോവുകയായിരുന്ന അമൃത്പാലിന്റെ വാഹനവ്യൂഹത്തെ പിന്തുടർന്നായിരുന്നു അറസ്റ്റ്.
ഏഴുജില്ലകളിൽനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേകസംഘമാണ് നടപടിക്ക് നേതൃത്വം നൽകിയത്. സുരക്ഷ മുൻനിർത്തി സംസ്ഥാനത്തെ ഇന്റർനെറ്റ് സേവനം ഞായറാഴ്ച ഉച്ചയ്ക്ക് 12 വരെ റദ്ദുചെയ്തു. അമൃത്പാലിന്റെ അനുയായികളോട് ഷാഹ്കോട്ടിലേക്കെത്താൻ ആഹ്വാനംചെയ്തുള്ള വീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഇൻറർനെറ്റ് സേവനം നിർത്തലാക്കിയത്.
സംഘർഷസാധ്യത കണക്കിലെടുത്ത് അമൃത്പാലിന്റെ ജന്മദേശമായ അമൃത്‌സർ ജില്ലയിലെ ജല്ലുപുർ ഖൈറയിൽ വൻ പോലീസ് സുരക്ഷയും ഏർപ്പെടുത്തി. ചലച്ചിത്രനടനും സാമൂഹിക പ്രവർത്തകനുമായിരുന്ന ദീപ് സിദ്ദുവാണ് ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടന രൂപവത്കരിച്ചത്. ഇയാൾ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ചു.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി പഞ്ചാബിൽ സജീവമായി പ്രവർത്തിക്കുന്ന അമൃത്പാൽ ആയുധധാരികളായ അനുയായികൾക്കൊപ്പമാണ് സഞ്ചരിക്കുന്നത്. ഫെബ്രുവരി 23-ന് അമൃത്പാലിന്റെ സഹായിയായ ലവ്പ്രീത് സിങ് എന്നയാളെ പോലീസ് സ്റ്റേഷനിൽനിന്ന് മോചിപ്പിക്കാൻ അനുയായികൾ സംഘംചേർന്നെത്തി പോലീസുകാരെ ആക്രമിച്ചിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..