ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിലെ പല പോയന്റുകളിലും സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. പലയിടത്തും ഇരുരാജ്യങ്ങളും മുഖാമുഖമാണ് സൈനികരെ വിന്യസിച്ചിട്ടുള്ളത്. ഈപ്രശ്നങ്ങൾ പരിഹരിക്കാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാവില്ലെന്നും ന്യൂഡൽഹിയിൽ ഒരുപരിപാടിയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.
2020-ൽ ഇരുഭാഗത്തെയും സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായശേഷം ഇരുരാജ്യവും സൈനിക-നയതന്ത്ര തലങ്ങളിൽ പലവട്ടം ചർച്ചകൾ നടത്തി. ഭൂരിഭാഗം പ്രദേശത്തും സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് തിരിച്ചുവന്നു. ബാക്കി തർക്കപ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അവ നടപ്പാക്കേണ്ടത് ചൈനയുടെയും കൂടി ഉത്തരവാദിത്വമാണെന്നും ജയ്ശങ്കർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..