ബെംഗളൂരു: ഹിന്ദുത്വത്തെ വിമർശിച്ച ട്വീറ്റിന്റെപേരിൽ കന്നഡ നടൻ ചേതൻകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്‍ദൾ ബെംഗളൂരു നോർത്ത് യൂണിറ്റ് കൺവീനർ ശിവകുമാറിന്റെ പരാതിയിൽ ശേഷാദ്രിപുരം പോലീസാണ് ചേതനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ റിമാൻഡ് ചെയ്തു.
ഹിന്ദുത്വം നുണകളുടെ മുകളിലാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന ട്വീറ്റാണ് അറസ്റ്റിനിടയാക്കിയത്. ബാബറി മസ്ജിദ് രാമന്റെ ജന്മസ്ഥലമാണെന്നത് നുണയാണെന്നും ട്വീറ്റിലുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് വിവാദട്വീറ്റ് പുറത്തുവന്നത്. മതവികാരം വ്രണപ്പെടുത്തിയതിനും വിവിധ വിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കുന്നതിനുമെതിരേയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ഹിജാബ് കേസിൽ വിധിപറഞ്ഞ കർണാടക ഹൈക്കോടതിജഡ്ജി ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിനെക്കുറിച്ചുള്ള ഒരു ട്വീറ്റിന്റെ പേരിൽ 2022 ഫെബ്രുവരിയിൽ ചേതനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..