കോവിഡ് കാലത്ത് പരോളിലിറങ്ങിയവർ 15 ദിവസത്തിനകം കീഴടങ്ങണം


1 min read
Read later
Print
Share

ന്യൂഡൽഹി: കോവിഡ് കാലയളവിൽ ഉന്നതാധികാരസമിതി അടിയന്തര പരോളിൽ വിട്ടയച്ച എല്ലാതടവുകാരും 15 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീംകോടതി.

ജയിലുകളിൽ കോവിഡ് പടരുന്നതുസംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശം. തടവുകാർ തിരികെയെത്തണമെന്ന് കഴിഞ്ഞ മേയിലും സുപ്രീംകോടതി നിർദേശിച്ചിരുന്നു. തിരക്കുകാരണം ജയിലിൽ കോവിഡ് പകരാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിലാണ് 2020-ൽ തടവുകാർക്ക് അടിയന്തര പരോൾ അനുവദിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..