ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യക്തിവിവരം വെളിപ്പെടുത്തിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേസിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എൻ.സി.പി.സി.ആർ.) പ്രതികരണംതേടി ഡൽഹി ഹൈക്കോടതി.
നാലാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കാനാണ് ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ, സച്ചിൻ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം. 2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി ഡൽഹിയിലെ ഓൾഡ് നംഗൽ ഗ്രാമത്തിൽ സംസ്കരിച്ചിരുന്നു. ഈ പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച രാഹുൽഗാന്ധി അവരോടൊപ്പം നിൽക്കുന്ന ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചു. സാമൂഹികപ്രവർത്തകൻ മകരന്ത് സുരേഷാണ് ഹർജിക്കാരൻ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..