ഉപരാഷ്ട്രപതിയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി


1 min read
Read later
Print
Share

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി.

ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യസന്ദർശനമായിരുന്നു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനകാര്യങ്ങൾ ഇരുവരും ചർച്ചചെയ്തു. കേരളത്തിന്റെ ഉയർന്ന സാമൂഹികവികസനസൂചികയെ അഭിനന്ദിച്ച ഉപരാഷ്ട്രപതി അത് അഭിമാനകരമായ നേട്ടമാണെന്ന് പറഞ്ഞു.

ഉപരാഷ്ട്രപതിയെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു. സൈനിക് സ്കൂളിലെ പഠനകാലത്തെ മലയാളികളായ അധ്യാപകരെക്കുറിച്ച് ധൻകർ ഓർമ പങ്കുവെച്ചു. വൈകാതെ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയെ പൊന്നാടയണിയിച്ച് ആദരിച്ച മുഖ്യമന്ത്രി തെയ്യത്തിന്റെ ഒറ്റത്തടിശില്പം സമ്മാനമായി നൽകി. ധൻകറിനൊപ്പം പ്രഭാതഭക്ഷണവും കഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. ചീഫ് സെക്രട്ടറി വി.പി. ജോയ്, ഡൽഹി കേരള ഹൗസ് റെസിഡന്റ് കമ്മിഷണർ സൗരഭ് ജെയിൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..