ചണ്ഡീഗഢ്: ഖലിസ്താൻവാദി അമൃത്പാൽ സിങ് മൊബൈൽഫോണിൽ സംസാരിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്. പാട്യാലയിൽനിന്നുള്ള ദൃശ്യങ്ങളെന്നപേരിലാണ് സാമൂഹികമാധ്യമങ്ങളിൽ ഇത് പ്രചരിക്കുന്നത്. എന്നാൽ, പോലീസ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വെളുത്തതുണികൊണ്ട് മുഖംമറച്ച് ബാഗ് പിടിച്ചുനിൽക്കുന്ന അമൃത്പാലിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. അടുത്ത അനുയായിയായ പപാൽപ്രീത് സിങ്ങും ഇയാളോടൊപ്പമുണ്ട്. ഒരാഴ്ചയായി അമൃത്പാലിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഡൽഹി പോലീസും പഞ്ചാബ് പോലീസും അമൃത്പാലിനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇയാൾ പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..