പുണെ: ആഫ്രിക്കൻരാജ്യങ്ങൾക്കുള്ള പ്രതിരോധപിന്തുണ വർധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ചൊവ്വാഴ്ച പുണെയിൽനടന്ന ഇന്ത്യ-ആഫ്രിക്ക കരസേനാമേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. പുണെയിൽ ഒരാഴ്ചയായിനടക്കുന്ന 23 ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പമുള്ള 10 ദിവസത്തെ സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് ഇന്ത്യ-ആഫ്രിക്ക കരസേനാമേധാവികളുടെ സമ്മേളനം നടന്നത്.
ആഫ്രിക്കൻ സുഹൃദ്‌രാജ്യങ്ങളുടെ സായുധസേനാശേഷി വർധിപ്പിക്കൽ ഉൾപ്പെടെ പ്രതിരോധകാര്യങ്ങളിൽ ഇന്ത്യ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രസുരക്ഷ, കലാപം തടയൽ, ഡ്രോൺ ഓപ്പറേഷൻസ്, സൈബർയുദ്ധം തുടങ്ങിയ മേഖലകളിൽ സംയുക്ത സൈനികപരിശീലനം ഉറപ്പാക്കും. ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിൽ ആഴത്തിൽ വേരൂന്നിയ പ്രതിരോധബന്ധങ്ങളിലെ പ്രധാന നാഴികക്കല്ലാണ് സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രതിരോധ ഉപകരണങ്ങളും സാങ്കേതികവിദ്യകളും പര്യവേക്ഷണം ചെയ്യാൻ ആഫ്രിക്കൻ രാജ്യങ്ങളെ അദ്ദേഹം ക്ഷണിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..