പ്രതീകാത്മകചിത്രം
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) 2022-23 വർഷത്തെ നിക്ഷേപ പലിശ 8.15 ശതമാനമായി പുതുക്കിനിശ്ചയിച്ചു.
കഴിഞ്ഞ തവണത്തെ 8.10 ശതമാനത്തിൽനിന്ന് 0.05 ശതമാനം മാത്രമാണ് വർധന. ചൊവ്വാഴ്ച ചേർന്ന ഇ.പി.എഫ്.ഒ. ബോർഡ് യോഗത്തിലാണ് തീരുമാനം. ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ തീരുമാനം ധനമന്ത്രാലയം അംഗീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും. കഴിഞ്ഞവർഷമാണ് ഇ.പി.എഫ്. പലിശ നാലുപതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.10 ശതമാനമാക്കിയത്. 2018-19 കാലത്ത് 8.65-ഉം 2015-16 കാലത്ത് 8.8 ശതമാനവുമായിരുന്നു പലിശ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..