കൊൽക്കത്ത: പശ്ചിമ ബംഗാൾ രാജ്ഭവൻ ജനങ്ങൾക്കായി തുറന്നുകൊടുക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ഹൈദരാബാദിലെ രാഷ്ട്രപതി നിലയം ജനങ്ങൾക്കായി തുറന്നുകൊടുത്തതിൽ പ്രചോദിതമായാണ് ഈ നടപടിയെന്ന് രാജ്ഭവൻ പത്രക്കുറിപ്പിൽ അറിയിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ബഹുമാനാർഥം സംഘടിപ്പിച്ച വിരുന്നിൽ ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജ്ഭവന്റെ പ്രതീകാത്മക താക്കോൽ രാഷ്ട്രപതിക്ക് കൈമാറി. തുടർന്ന് രാഷ്ടപതി ഇത് മുഖ്യമന്ത്രി മമതാ ബാനർജിയെ ഏൽപ്പിക്കുകയും ചെയ്തു. രാജ്ഭവൻ അധികാരകേന്ദ്രമായി നിലനിൽക്കണമെന്ന കൊളോണിയൽ കാഴ്ചപ്പാട് മാറ്റി ജനങ്ങളുടേതാക്കുകയാണ് ‘ജൻ രാജ്ഭവൻ’ എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. താമസിയാതെ രാജ്ഭവനിൽ ഒരു ‘പൈതൃക നടത്തം’ പദ്ധതിയും പൊതുജനങ്ങൾക്കായി സംഘടിപ്പിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..