1. പ്രതീകാത്മകചിത്രം | ANI 2. കോൺഗ്രസ് ട്വീറ്റ്‌ചെയ്ത ഗ്രാഫിക് ചിത്രം
ന്യൂഡൽഹി: ലോക വിഡ്ഢിദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ്. മോദിയുടെ രൂപം സൂചിപ്പിക്കുന്ന ഗ്രാഫിക്സ് ചിത്രം, വിഡ്ഢിദിനം എന്ന കുറിപ്പോടെ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചു. 2014 മേയ് 26 മുതൽ 3232 ദിവസമായി രാജ്യത്തെ പറ്റിച്ചുകൊണ്ടിരിക്കയാണെന്നും ചിത്രത്തിൽ എഴുതി. ഇതൊരു തമാശയല്ലെന്നാണ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിനാളുകൾ ഈ ചിത്രം റീട്വീറ്റ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..