ന്യൂഡൽഹി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എം.പി. കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ചനടത്തി. പന്ത്രണ്ട് എം.പി.മാർ ഒപ്പിട്ട അപേക്ഷയും സമർപ്പിച്ചു.
കോഴിക്കോട് പന്തീരാങ്കാവ് ഭാഗത്ത് 2.4 കിലോമീറ്റർ ഡ്രൈനേജ് നിർമിക്കാനാണ് അനുമതി. 13.42 കിലോമീറ്ററെങ്കിലും ഡ്രൈനേജ് സംവിധാനമൊരുക്കണം. 2018 മുതൽ പ്രദേശവാസികൾ മഴക്കാലത്ത് വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്നു. കുനിമ്മൽത്താഴം, നിർമാണപ്രവൃത്തികൾ ആരംഭിച്ചശേഷം ഉയർന്നുവന്ന പാറമ്മൽ, മേത്തോട്ടുതാഴം-മെഡിക്കൽ കോളേജ് റോഡ്, ആഴാതൃക്കോവിൽ ക്ഷേത്രത്തിനുസമീപം, കുന്നത്ത്കാവ് കരിയാത്തൻകാവ് ഭാഗം എന്നിവിടങ്ങളിൽ അണ്ടർ പാസുകൾ നിർമിക്കാനുള്ള ആവശ്യങ്ങളും എം.പി. മന്ത്രിക്കുമുൻപാകെ ഉന്നയിച്ചു.
ഹൈലൈറ്റ് മാളിന് സമീപത്ത് നിർമിക്കേണ്ട സർവീസ് റോഡിന് വീതി കുറവാണ്. ഇത് ഗതാഗതതടസ്സമുണ്ടാക്കും. പരിഹാരമായി മേൽപ്പാലത്തിന്റെ നീളം കൂട്ടാൻ അനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യം അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഇക്കാര്യങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.പി. പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..